Monday, May 25, 2015

എങ്ങനെ ടോറന്റ് ഫയൽ മുഖേന വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാം

ഡൗൺലോഡിന്റെ ഗുണദോശങ്ങൾ
1.എത്ര വലിയ ജി.ബി ഡാറ്റയും ഡൗൺലോഡ് ചെയ്യാം.
2.ഡൗൺലോഡ് സ്തഭിക്കുമെന്ന് ഭയം വേണ്ട. സിസ്റ്റം ഓഫ് ചെയ്താലും വീണ്ടും ഓൺ ചെയ്ത്  ഡൗൺ ലോഡിങ്ങ് തുടരാം.
3.നമ്മൾ ഡൗൺലോഡ് ചെയ്യുന്നത് പലായിരം കമ്പ്യൂട്ടറിൽ നിന്നായിരിക്കാം.പലായിരം പീസുകളാക്കിയായിരിക്കും. ഡൗൺലോഡിങ്ങ് നടക്കുമ്പോഴും , ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാലും ആ ഡാറ്റ മറ്റൊരാൾ ഡൗൺലോഡിലൂടെ സ്വീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതായത് നമ്മൾ അപ്‌ലോഡിങ്ങും (സീഡിങ്ങ്) നടത്തികൊണ്ടിരിക്കുന്നുണ്ട്.
4.ഡൗൺലോഡിനു ശേഷവും യുടോറന്റ് പ്രോഗ്രാം ക്ലോസ്സ് ചെയ്തില്ലെങ്കിൽ നെറ്റ് സ്പീഡ് സ്ലോ ആവാം.

  1. ആദ്യം ഈ http://download-new.utorrent.com/os/windows/track/stable/endpoint/utorrent/ പോയി ടോറന്റ് ക്ലൈന്റ് പ്രോഗ്രാം  ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുക. സോർസ് സൈറ്റ് utorrent.com 
  2. ശേഷം ഉദാഹരണത്തിനു http://torrent.mp3quran.net/download.php?id=0f019435946e892fbdf6805700034550050230ef&f=Abdulrahman+Alsudais.torrent ഈ ടോറന്റ് ഫയൽ ഡൗൺ ലോഡ് ചെയ്യുക . സോർസ് സൈറ്റ് http://mp3quran.net/eng/sds_english.html 
    1. ടോറന്റ് ഡൗൺലോഡ് ചെയ്യാനുള്ള ഫയൽ .torrent എന്ന എക്റ്റൻഷനോടുകൂടീയായിരിക്കും.
  3. എന്നിട്ട് രണ്ടാമത് ഡൗൺലോഡ് ചെത ഫയൽ ആദ്യ ഡൗൺലോഡ് ചെയ്ത പ്രോഗ്രാം വഴി തുറക്കുക.  അപ്പോൾ വരുന്ന വിൻഡോയിൽ ആവശ്യമുള്ളത് ചെയ്യുക(ഡൗൺലോഡിങ്ങ് ലൊക്കേഷൻ). ഡൗൺ ലോഡ് സ്റ്റാറ്റസ് അതിൽ കാണാവുന്നതാണ്. അപ്‌ലോഡ് ചെയ്യുന്ന ആളുകളുടെ എണ്ണം അനുസരിച്ച് ചിലപ്പോൾ സമയമെടുക്കും, ചിലപ്പോൾ പെട്ടൊന്ന് തീരും. ഡൗൺലോഡ് കമ്പ്ലീറ്റായാലും യുടോറന്റ് വർക്ക് ചെയ്യും. നിങ്ങളുടെ സിറ്റത്തിൽ നിന്ന് അപ്‌ലോഡിങ്ങ്(സീഡിങ്ങ്) നടന്നുകൊണ്ടിരിക്കും. അങ്ങനെ ചെയ്താൽ അഥവാ ഡൗൺലോഡിനു ശേഷവും യുടോറന്റ് തുറന്ന് വെച്ചാൽ നെറ്റ് സ്പീഡ് സ്ലോവാകും. അതിനാൽ ഡൗൺ ലോഡ് തീർന്നാൽ സീഡിങ്ങ് സ്റ്റോപ്പ് ചെയ്യുകയോ, യുടോറന്റ് പ്രോഗ്രാം കബ്ലീറ്റായി എക്സിറ്റ് ചെയ്യുകയോ ചെയ്യാം.
യുടോറന്റ് ആൻഡ്രോയ്ഡ് ഡിവൈസുകളിലും വർക്ക് ചെയ്യിപ്പിക്കാം. ഇതിനായി https://play.google.com/store/apps/details?id=com.utorrent.client&hl=en എന്ന പ്ലേസ്റ്റോർ ലിങ്ക് സന്ദർശിക്കുക.

Thursday, April 30, 2015

how to use google Malayalam ocr in google drive docs

സ്കാൻ ചെയ്ത  അക്ഷരങ്ങൾ(കാരക്ടറുകൾ) തിരിച്ചറിയാൻ ഗൂഗിളിന്റെ ഒരു സഹായം.
ഒരു റെസിപ്പി:
സിബു സി ജെ (Cibu) originally shared
1.ആദ്യംhttp://www.keralacm.gov.in/images/stories/newspaper/2012/mathrubhumi_21112012_news.jpg എന്ന ഇമേജ് നിങ്ങളുടെ കമ്പ്യൂട്ടറിലേയ്ക്ക് ഡൗൺലോഡ് ചെയ്യുക. (ഇതിനുപകരം മറ്റേതെങ്കിലും ഇമേജും ഉപയോഗിക്കാം.)
2. https://drive.google.com ലേയ്ക്ക് പോകുക
3. പുതിയത്/new എന്നെഴുതിയിട്ടുള്ള ചുവന്ന ബട്ടണിൽ ഞെക്കുക
4. ഫയൽ അപ്‌ലോഡ് ചെയ്യുക/file upload എന്നതിൽ ഞെക്കുക
5. നേരത്തെ ഡൗൺലോഡ് ചെയ്ത ഫയൽ സെലക്റ്റ് ചെയ്ത് ഓപ്പൺ ചെയ്യുക.
6. ഇടതുവശത്ത് 'സമീപകാലത്ത്/Recent' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
7. ഇപ്പോൾ നിങ്ങൾ അപ്‌ലോഡ് ചെയ്ത ഫയൽ ആദ്യത്തേതായി കാണും.
8. അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'ഇതിൽ തുറക്കുക/Open with' എന്നതും അതിനുള്ളിൽ 'ഗൂഗിൾ ഡോക്സും' സെലക്റ്റ് ചെയ്യണം.
9. സംഗതി റെഡി. ഇനി ചൂടോടെ ഉപയോഗിക്കാം.. 

Thursday, April 16, 2015

Google Handwriting Input - ഗൂഗിളിന്റെ പുതിയ ആപ്പ്. ഹാൻഡ് റൈറ്റിങ്ങ് കീബോർഡ്. മലയാളമടക്കം എൺപത്തി രണ്ട് ഭാഷകള്‍ക്ക് പിന്തുണയുണ്ട്.

ഗൂഗിളിന്റെ ഹാൻഡ്റൈറ്റിംഗ് കീബോർഡ് പുറത്തിറങ്ങി. മലയാളമടക്കം 82 ഭാഷകളിൽ ഈ കീബോർഡ് ഉപയോഗിക്കാം. ഇതുപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിനു പകരം വിരലുകൾ ഉപയോഗിച്ച് എഴുതിയാൽ മതി. അത് അക്ഷരമായി മാറിക്കോളും. അക്ഷരങ്ങൾ മാത്രമല്ല ഇമോജിയും ഇതുപയോഗിച്ച് വരക്കാം. ആൻഡ്രോയ്ഡ് 4.0.3 വേർഷൻ മുതലുള്ള ആൻഡ്രോയ്ഡ് ഫോണുകളിൽ ആ അപ്ലിക്കേഷൻ സപ്പോർട്ട് ചെയ്യും. ഡൗൺലോഡ് ചെയ്യാൻ :

Monday, April 13, 2015

new malayalam fonts പുതിയ മലയാളം ഫോണ്ടുകള്‍

മീര

സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

Meera by K H Hussain

License: GPL 3+FE| Version: 6.1.1| Webfonts: WOFF, WOFF2, EOT

രചന

സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

Rachana by K H Hussain

License: GPL 2+FE| Version: 6.1.1| Webfonts: WOFF, WOFF2, EOT

രചന ബോള്‍ഡ്

സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

Rachana Bold by K H Hussain

License: OFL 1.1| Version: 1.0 beta| Webfonts: WOFF, WOFF2, EOT

അഞ്ജലി ഓള്‍ഡ് ലിപി

സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

AnjaliOldLipi by Kevin & Siji

License: GPL 3+FE| Version: 6.1.1| Webfonts: WOFF, WOFF2, EOT

ചിലങ്ക

സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

Chilanka by Santhosh Thottingal

License: OFL 1.1| Version: 1.0| Webfonts: WOFF, WOFF2, EOT

ദ്യുതി

സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

Dyuthi by Hiran Venugopalan

License: GPL 3+FE| Version: 1.0| Webfonts: WOFF, WOFF2, EOT

രഘു മലയാളം

സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

Raghu Malayalam by R K Joshi

License: GPL 2| Version: 2.0.1| Webfonts: WOFF, WOFF2, EOT

സുറുമ

സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

Suruma by Suresh P

License: GPL 3+FE| Version: 6.1.1| Webfonts: WOFF, WOFF2 EOT

കേരളീയം

സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

Keraleeyam by Hussain K H

License: OFL 1.1| Version: 1.0-beta| Webfonts: WOFF, WOFF2, EOT

ഉറൂബ്

സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.

Uroob by Hussain K H

License: OFL 1.1| Version: 1.0-beta| Webfonts: WOFF, WOFF2, EOT

Monday, July 21, 2014

ഫെയ്സ് ബുക്കിൽ അശ്ലീല പരസ്യങ്ങൾ നിങ്ങളുടെ പേജിൽ പ്രത്യക്ഷമാവുന്നത് എങ്ങനെ തടയാം?

ഫെയ്സ് ബുക്കിൽ അശ്ലീല പരസ്യങ്ങൾ നിങ്ങളുടെ പേജിൽ പ്രത്യക്ഷമാവുന്നത് എങ്ങനെ തടയാം?

Wednesday, April 9, 2014

Type 15 Indian language in android including Malayalam

ആൻഡ്രോയ്ഡ് ഫോണുകളിൽ മലയാളമെഴുതാൻ വരമൊഴി, മൾട്ടിലിങ് കീബോഡ് എന്നിവ പരിചയപ്പെട്ടിരുന്നല്ലോ. ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന മൊബൈലുകളിലും ടാബ്ലെറ്റുകളിലും മലയാളമടക്കം 15 ഭാഷകളിൽ എഴുതാൻ സഹായിക്കുന്ന അപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നു. ഇൻഡിക് കീബോർഡ് എന്നു പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷൻ  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങാണു പുറത്തിറക്കിയിരിക്കുന്നത്. ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സിംഹള, തമിഴ്, തെലുഗു, ഉറുദു എന്നീ‌ഭാഷകളാണു ഇപ്പോൾ ഈ  അപ്ലിക്കേഷൻ പിന്തുണക്കുന്നത്. നിലവിൽ ആൻഡ്രോയ്ഡ് 4.1ജെല്ലി ബീന്‍ മുതലുള്ള പതിപ്പുകളില്‍ മാത്രമേ ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുകയുള്ളൂ. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ കീഴിലുള്ള ഐസീഫോസ്(ICFOSS) എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ ഈ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: http://narayam.in/indic-keyboard/

പ്ലേസ്റ്റോർ ലിങ്ക് https://play.google.com/store/apps/details?id=org.smc.inputmethod.indic