Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Thursday, April 30, 2015

how to use google Malayalam ocr in google drive docs

സ്കാൻ ചെയ്ത  അക്ഷരങ്ങൾ(കാരക്ടറുകൾ) തിരിച്ചറിയാൻ ഗൂഗിളിന്റെ ഒരു സഹായം.
ഒരു റെസിപ്പി:
സിബു സി ജെ (Cibu) originally shared
1.ആദ്യംhttp://www.keralacm.gov.in/images/stories/newspaper/2012/mathrubhumi_21112012_news.jpg എന്ന ഇമേജ് നിങ്ങളുടെ കമ്പ്യൂട്ടറിലേയ്ക്ക് ഡൗൺലോഡ് ചെയ്യുക. (ഇതിനുപകരം മറ്റേതെങ്കിലും ഇമേജും ഉപയോഗിക്കാം.)
2. https://drive.google.com ലേയ്ക്ക് പോകുക
3. പുതിയത്/new എന്നെഴുതിയിട്ടുള്ള ചുവന്ന ബട്ടണിൽ ഞെക്കുക
4. ഫയൽ അപ്‌ലോഡ് ചെയ്യുക/file upload എന്നതിൽ ഞെക്കുക
5. നേരത്തെ ഡൗൺലോഡ് ചെയ്ത ഫയൽ സെലക്റ്റ് ചെയ്ത് ഓപ്പൺ ചെയ്യുക.
6. ഇടതുവശത്ത് 'സമീപകാലത്ത്/Recent' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
7. ഇപ്പോൾ നിങ്ങൾ അപ്‌ലോഡ് ചെയ്ത ഫയൽ ആദ്യത്തേതായി കാണും.
8. അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'ഇതിൽ തുറക്കുക/Open with' എന്നതും അതിനുള്ളിൽ 'ഗൂഗിൾ ഡോക്സും' സെലക്റ്റ് ചെയ്യണം.
9. സംഗതി റെഡി. ഇനി ചൂടോടെ ഉപയോഗിക്കാം.. 

Thursday, April 16, 2015

Google Handwriting Input - ഗൂഗിളിന്റെ പുതിയ ആപ്പ്. ഹാൻഡ് റൈറ്റിങ്ങ് കീബോർഡ്. മലയാളമടക്കം എൺപത്തി രണ്ട് ഭാഷകള്‍ക്ക് പിന്തുണയുണ്ട്.

ഗൂഗിളിന്റെ ഹാൻഡ്റൈറ്റിംഗ് കീബോർഡ് പുറത്തിറങ്ങി. മലയാളമടക്കം 82 ഭാഷകളിൽ ഈ കീബോർഡ് ഉപയോഗിക്കാം. ഇതുപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിനു പകരം വിരലുകൾ ഉപയോഗിച്ച് എഴുതിയാൽ മതി. അത് അക്ഷരമായി മാറിക്കോളും. അക്ഷരങ്ങൾ മാത്രമല്ല ഇമോജിയും ഇതുപയോഗിച്ച് വരക്കാം. ആൻഡ്രോയ്ഡ് 4.0.3 വേർഷൻ മുതലുള്ള ആൻഡ്രോയ്ഡ് ഫോണുകളിൽ ആ അപ്ലിക്കേഷൻ സപ്പോർട്ട് ചെയ്യും. ഡൗൺലോഡ് ചെയ്യാൻ :