ആൻഡ്രോയ്ഡ് ഫോണുകളിൽ മലയാളമെഴുതാൻ വരമൊഴി, മൾട്ടിലിങ് കീബോഡ് എന്നിവ പരിചയപ്പെട്ടിരുന്നല്ലോ. ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന മൊബൈലുകളിലും ടാബ്ലെറ്റുകളിലും മലയാളമടക്കം 15 ഭാഷകളിൽ എഴുതാൻ സഹായിക്കുന്ന അപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നു. ഇൻഡിക് കീബോർഡ് എന്നു പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷൻ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങാണു പുറത്തിറക്കിയിരിക്കുന്നത്. ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, സിംഹള, തമിഴ്, തെലുഗു, ഉറുദു എന്നീഭാഷകളാണു ഇപ്പോൾ ഈ അപ്ലിക്കേഷൻ പിന്തുണക്കുന്നത്. നിലവിൽ ആൻഡ്രോയ്ഡ് 4.1ജെല്ലി ബീന്‍ മുതലുള്ള പതിപ്പുകളില്‍ മാത്രമേ ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുകയുള്ളൂ. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ കീഴിലുള്ള ഐസീഫോസ്(ICFOSS) എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവർത്തകർ ഈ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.
കൂടുതൽ വായിക്കുക: http://narayam.in/indic-keyboard/
പ്ലേസ്റ്റോർ ലിങ്ക് https://play.google.com/store/apps/details?id=org.smc.inputmethod.indic
No comments:
Post a Comment