സ്കാൻ ചെയ്ത അക്ഷരങ്ങൾ(കാരക്ടറുകൾ) തിരിച്ചറിയാൻ ഗൂഗിളിന്റെ ഒരു സഹായം.
2. https://drive.google.com ലേയ്ക്ക് പോകുക
ഒരു റെസിപ്പി:
സിബു സി ജെ (Cibu) originally shared
1.ആദ്യംhttp://www.keralacm.gov.in/images/stories/newspaper/2012/mathrubhumi_21112012_news.jpg എന്ന ഇമേജ് നിങ്ങളുടെ കമ്പ്യൂട്ടറിലേയ്ക്ക് ഡൗൺലോഡ് ചെയ്യുക. (ഇതിനുപകരം മറ്റേതെങ്കിലും ഇമേജും ഉപയോഗിക്കാം.)2. https://drive.google.com ലേയ്ക്ക് പോകുക
3. പുതിയത്/new എന്നെഴുതിയിട്ടുള്ള ചുവന്ന ബട്ടണിൽ ഞെക്കുക
4. ഫയൽ അപ്‌ലോഡ് ചെയ്യുക/file upload എന്നതിൽ ഞെക്കുക
5. നേരത്തെ ഡൗൺലോഡ് ചെയ്ത ഫയൽ സെലക്റ്റ് ചെയ്ത് ഓപ്പൺ ചെയ്യുക.
6. ഇടതുവശത്ത് 'സമീപകാലത്ത്/Recent' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
7. ഇപ്പോൾ നിങ്ങൾ അപ്‌ലോഡ് ചെയ്ത ഫയൽ ആദ്യത്തേതായി കാണും.
8. അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'ഇതിൽ തുറക്കുക/Open with' എന്നതും അതിനുള്ളിൽ 'ഗൂഗിൾ ഡോക്സും' സെലക്റ്റ് ചെയ്യണം.
9. സംഗതി റെഡി. ഇനി ചൂടോടെ ഉപയോഗിക്കാം..