Sunday, June 21, 2015

Read malayalam in android

നിങ്ങളുടെ ആണ്ട്രോയിഡ് മൊബൈലിൽ മലയാളം വായിക്കാൻ പറ്റുന്നില്ലേ
*************************************************
മലയാളം വായിക്കാൻ പറ്റാത്ത നിങ്ങളുടെ ആണ്ട്രോയിഡ് മൊബൈലിൽ എങ്ങനെ മലയാളം വായിക്കാം
നമുക്ക് നോക്കാം എങ്ങനെ മലയാളം വായിക്കാം അങ്ങനുള്ള മൊബൈലുകളിൽ എന്ന് ...അതിനായി നിങ്ങൾ അങ്ങനെയുള്ള മോബൈലുകളിലെക്ക് ഏതാനും ചില ഫോണ്ടുകളെ ആഡ് ചെയ്യണം ..ഫോണ്ടുകൾ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകൾ ഞാൻ താഴെ ചേർക്കുന്നുണ്ട് ട്ടോ .
.അടുത്ത പടി എന്നത് നിങ്ങൾ ഫോണ്ടുകൾ ഇൻസ്റ്റോൾ ചെയ്യുക എന്നതാണ് ..അത് നിങ്ങള്ക്ക് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു ..
ഇൻസ്റ്റോൾ ചെയ്യുന്ന സമയത്ത് നിങ്ങള്ക്ക് ഇൻസ്റ്റോൾ ബ്ലോക്ക്‌ എന്ന് കാണിച്ചേക്കാം അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മൊബൈലിൽ സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്യുക ...എന്നിട്ട് അതിൽ സെക്യൂരിറ്റി എന്ന ഭാഗം എടുത്ത് അതിൽ unknown source എന്നുള്ള ഭാഗം ഓണ്‍ ചെയ്ത് കൊടുക്കുക ..
താഴെ ഉള്ള ചിത്രം നോക്കു .
ശേഷം ഇൻസ്റ്റോൾ ചെയ്യുക ..
ഇനി അടുത്തതായി വീണ്ടും സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്ത് അതിൽ ഫോണ്ട്സ് എന്ന ഭാഗം സെലക്ട്‌ ചെയ്യുക ..
അടുത്തതായി നിങ്ങള്ക്ക് ഇപ്പോൾ നിങ്ങൾ ഇൻസ്റ്റോൾ ചെയ്ത ഫോണ്ടുകൾ കാണാൻ സാധിക്കും ..അതിൽ ഏതെങ്കിലും ഒരു മലയാളം ഫോണ്ട് സെലക്ട്‌ ചെയ്യുക ..ഉദാ ..അക്ഷര ...കൌമുദി ...തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ...
ശേഷം ബാക്ക് വരിക ..എന്നിട്ട് നിങ്ങളുടെ മൊബൈൽ ഒന്ന് റീ സ്റ്റാർറ്റ് ചെയ്ത് നോക്കു ...ഇപ്പോൾ നിങ്ങള്ക്ക് മലയാളം വായിക്കാൻ പറ്റുന്നതായി നിങ്ങള്ക്ക് കാണാൻ സാധിക്കും
.ഇപ്പോം മനസ്സിലായില്ലേ എല്ലാർക്കും ...
ഇനി ഇൻസ്റ്റോൾ ചെയ്യാനുള്ള ഫോണ്ടുകൾ വേണ്ടേ ..അതിനായി താഴെ link
koumudhi...
https://docs.google.com/file/d/0B8E-CVvvo0XMcUoycDF4NWNGYkU/edit?pli=1
akshar apk
https://docs.google.com/file/d/0B8E-CVvvo0XMSTNhaDFFOExWT0E/edit?pli=1
rachana apk
https://docs.google.com/file/d/0B8E-CVvvo0XMNzVjNXR2SVFmNG8/edit?pli=1
raghu malayalam apk
https://docs.google.com/file/d/0B8E-CVvvo0XMcC1IMGQyU2FUTEE/edit?pli=1
ഇനിയും നിങ്ങള്ക്ക് കിട്ടുന്നില്ല എങ്കിൽ നിങ്ങൾ പ്ലേ സ്റൊരിൽ നിന്നും ഒരു അപ്പ് കൂടി ഇൻസ്റ്റോൾ ചെയ്ത് നോക്കുക ..
അതിൽ മലയാളം കൊടുക്കുക .
https://play.google.com/store/apps/details?id=com.hongik.fontomizerSP

Wednesday, June 17, 2015

ഇൻകീ-മൊഴി-വിൻഡോസിൽ മലയാളം ടൈപ്പിങ്ങിനായി ഒരു പരിഹാരം

ഇൻകീ-മൊഴി-വിൻഡോസിൽ മലയാളം ടൈപ്പിങ്ങിനായി ഒരു പരിഹാരം

Windows 7, Windows 8, 8.1 ഒക്കെ വന്നതിനു്  ശേഷം വിൻഡോസിൽ ഓഫ്‌ലൈൻ മലയാളം ടൈപ്പിങിനു് ധാരാളം പ്രശ്നമുള്ളതായി പലരും പറയുന്നുണ്ടല്ലോ. 32 ബിറ്റ്/64 ബിറ്റ് ഓഎസുകളും മറ്റും ഈ പ്രശ്നം കൂടുതൽ വഷളാക്കി. 

ഇത് മൂലം വേർഡ്, നോട്ട് പാഡ്, ഇമെയിൽ ഇതിലൊക്കെ മലയാളം ടൈപ്പിങ് പ്രശ്നമാണെന്ന് പലരും പലയിടത്തായി പറഞ്ഞിരുന്നു. ലിപിമാറ്റ (Transliteration) രീതിയിൽ (ഉദാ:മൊഴി) മലയാളം ടൈപ്പ് ചെയ്യുന്നവർ ആണു് ഈ പ്രശ്നത്തിൽ കുടുങ്ങിയവർ ഏറെയും. നിലവിൽ അവർ ഉപയോഗിച്ച് കൊണ്ടിരുന്ന കീമാൻ, കീമാജിക്ക് തുടങ്ങിവ ഒക്കെ ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നം തന്ന് കൊണ്ടിരുന്നു. അതിനാൽ ഇതിനൊരു പരിഹാരം പലരും കൊതിച്ചു.

വിൻഡോസിൽ (പ്രത്യേകിച്ച്  Windows 7, Windows 8, 8.1 ഇതൊക്കെ ഉപയോഗിക്കുന്നവർക്ക്) ഓഫ്‌ലൈൻ മലയാളം ടൈപ്പിങിനു് പുതിയ ഒരു സോഫ്റ്റ്‌വെയർ കൂടെ പരിചയപ്പെടുത്തുന്നു. ഇതിന്റെ പേരു് ഇൻകീ-മൊഴി (Inkey-Mozhi) എന്നാണു്. Daniel McCloy ആണു് ഇതിന്റെ പ്രധാന ഡെവലപ്പർ.  Benjamin Varghese​ കോ-ഡെവലപ്പറും. ഇവരൊട് രണ്ട് പേരൊടും വിൻഡോസ് ഉപയോഗിക്കുന്ന മലയാളം ഓൺലൈൻ സമൂഹത്തിന്റെ കടപ്പാട് അറിയിക്കട്ടെ. 

നിലവിൽ Windows 7, Windows 8, 8.1 ഈ മൂന്ന് ഒഎസുകളിലും ഈ സൊഫ്റ്റ്‌വെയർ ടെസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾ മിക്കവാറും ഒക്കെ പരിഹരിച്ചിട്ടുണ്ട്. ഇനി എന്തെങ്കിലും പ്രശ്നം കണ്ണിൽ പെട്ടാൽ beniza AT gmail DOT com എന്ന 
വിലാസത്തിൽ ഇമെയിൽ അയക്കുമല്ലോ. 


ഇതിന്റെ ഇൻസ്റ്റളേഷൻ വിവരങ്ങൾക്ക് താഴെത്തെ ലിങ്കിൽ പോവുക. ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും അങ്ങോട്ടും ഇങ്ങോട്ടും ടോഗിൾ ചെയ്യാൻ CTRL കീ രണ്ട് പ്രാവശ്യം  അമർത്തിയാൽ മാത്രം മതി.  


http://inkeysoftware.com/keyboard/mlym-Mozhi/index.html
by shiju alex