ഡൗൺലോഡിന്റെ ഗുണദോശങ്ങൾ
1.എത്ര വലിയ ജി.ബി ഡാറ്റയും ഡൗൺലോഡ് ചെയ്യാം.
2.ഡൗൺലോഡ് സ്തഭിക്കുമെന്ന് ഭയം വേണ്ട. സിസ്റ്റം ഓഫ് ചെയ്താലും വീണ്ടും ഓൺ ചെയ്ത് ഡൗൺ ലോഡിങ്ങ് തുടരാം.
3.നമ്മൾ ഡൗൺലോഡ് ചെയ്യുന്നത് പലായിരം കമ്പ്യൂട്ടറിൽ നിന്നായിരിക്കാം.പലായിരം പീസുകളാക്കിയായിരിക്കും. ഡൗൺലോഡിങ്ങ് നടക്കുമ്പോഴും , ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാലും ആ ഡാറ്റ മറ്റൊരാൾ ഡൗൺലോഡിലൂടെ സ്വീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതായത് നമ്മൾ അപ്‌ലോഡിങ്ങും (സീഡിങ്ങ്) നടത്തികൊണ്ടിരിക്കുന്നുണ്ട്.
4.ഡൗൺലോഡിനു ശേഷവും യുടോറന്റ് പ്രോഗ്രാം ക്ലോസ്സ് ചെയ്തില്ലെങ്കിൽ നെറ്റ് സ്പീഡ് സ്ലോ ആവാം.
- ആദ്യം ഈ http://download-new.utorrent.com/os/windows/track/stable/endpoint/utorrent/ പോയി ടോറന്റ് ക്ലൈന്റ് പ്രോഗ്രാം ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുക. സോർസ് സൈറ്റ് utorrent.com
- ശേഷം ഉദാഹരണത്തിനു http://torrent.mp3quran.net/download.php?id=0f019435946e892fbdf6805700034550050230ef&f=Abdulrahman+Alsudais.torrent ഈ ടോറന്റ് ഫയൽ ഡൗൺ ലോഡ് ചെയ്യുക . സോർസ് സൈറ്റ് http://mp3quran.net/eng/sds_english.html
- ടോറന്റ് ഡൗൺലോഡ് ചെയ്യാനുള്ള ഫയൽ .torrent എന്ന എക്റ്റൻഷനോടുകൂടീയായിരിക്കും.
- എന്നിട്ട് രണ്ടാമത് ഡൗൺലോഡ് ചെത ഫയൽ ആദ്യ ഡൗൺലോഡ് ചെയ്ത പ്രോഗ്രാം വഴി തുറക്കുക. അപ്പോൾ വരുന്ന വിൻഡോയിൽ ആവശ്യമുള്ളത് ചെയ്യുക(ഡൗൺലോഡിങ്ങ് ലൊക്കേഷൻ). ഡൗൺ ലോഡ് സ്റ്റാറ്റസ് അതിൽ കാണാവുന്നതാണ്. അപ്‌ലോഡ് ചെയ്യുന്ന ആളുകളുടെ എണ്ണം അനുസരിച്ച് ചിലപ്പോൾ സമയമെടുക്കും, ചിലപ്പോൾ പെട്ടൊന്ന് തീരും. ഡൗൺലോഡ് കമ്പ്ലീറ്റായാലും യുടോറന്റ് വർക്ക് ചെയ്യും. നിങ്ങളുടെ സിറ്റത്തിൽ നിന്ന് അപ്‌ലോഡിങ്ങ്(സീഡിങ്ങ്) നടന്നുകൊണ്ടിരിക്കും. അങ്ങനെ ചെയ്താൽ അഥവാ ഡൗൺലോഡിനു ശേഷവും യുടോറന്റ് തുറന്ന് വെച്ചാൽ നെറ്റ് സ്പീഡ് സ്ലോവാകും. അതിനാൽ ഡൗൺ ലോഡ് തീർന്നാൽ സീഡിങ്ങ് സ്റ്റോപ്പ് ചെയ്യുകയോ, യുടോറന്റ് പ്രോഗ്രാം കബ്ലീറ്റായി എക്സിറ്റ് ചെയ്യുകയോ ചെയ്യാം.
യുടോറന്റ് ആൻഡ്രോയ്ഡ് ഡിവൈസുകളിലും വർക്ക് ചെയ്യിപ്പിക്കാം. ഇതിനായി https://play.google.com/store/apps/details?id=com.utorrent.client&hl=en എന്ന പ്ലേസ്റ്റോർ ലിങ്ക് സന്ദർശിക്കുക.